< Back
Kerala

Kerala
വി.ഡി സതീശൻറെ സബ്മിഷന് അനുമതിയില്ല, സാങ്കേതിക പ്രശ്‌നമെന്ന് സ്പീക്കർ; സഭയിൽ വാക്‌പോര്
|12 July 2022 11:44 AM IST
അനുമതി നൽകിയാൽ ചട്ടലംഘനമാകുമെന്ന് പി.രാജീവ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് അനുമതി നൽകിയില്ല. സാങ്കേതിക പ്രശ്‌നമെന്ന് സ്പീക്കർ പറഞ്ഞു. സബ്മിഷനെതിരെ മന്ത്രി പി രാജീവ് ക്രമപ്രശ്‌നമുന്നയിച്ചു.
പൂർണ്ണമായും കേന്ദ്രവുമായി ബന്ധമുള്ള വിഷയമാണെന്നും അനുമതി നൽകിയാൽ അത് ചട്ടലംഘനം ആകുമെന്നും പി രാജീവ് പറഞ്ഞു. എന്നാൽ സംസ്ഥാനത്തിന് അധികാരമുള്ള കാര്യമാണ് ഉന്നയിക്കുന്നത്. സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യമെന്ന് വി.ഡി സതീശൻ പറഞ്ഞു.. ഇവിടെ നടന്നത് നാടകമാണെന്നും സർക്കാർ ഒളിച്ചോടുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.