< Back
Kerala
സുകുമാരൻ നായരുടെ വിമർശനത്തിൽ അസഹിഷ്ണുതയില്ല: വി.ഡി സതീശൻ
Kerala

സുകുമാരൻ നായരുടെ വിമർശനത്തിൽ അസഹിഷ്ണുതയില്ല: വി.ഡി സതീശൻ

Web Desk
|
9 Jan 2023 2:01 PM IST

വിവാദങ്ങൾ ഏറ്റുപിടിക്കാനില്ല. താനും സമുദായ സംഘടനങ്ങളെ വിമർശിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വിമർശനങ്ങളോട് അസഹിഷ്ണുതയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സമുദായസംഘടനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളെ വിമർശിക്കാം. വിവാദങ്ങൾ ഏറ്റുപിടിക്കാനില്ല. താനും സമുദായ സംഘടനങ്ങളെ വിമർശിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രസ്താവന അസംബന്ധമാണെന്നും സതീശൻ പറഞ്ഞു. വരേണ്യ വർഗത്തിന്റെ മാത്രം സർക്കാറാണോ ഇതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. മന്ത്രിയുടെ പ്രസ്താവന എന്ത് സന്ദേശമാണ് നൽകുന്നതെന്നും സതീശൻ ചോദിച്ചു.

ഒരു പൊതുപ്രവർത്തകന്റെ നാവിൽനിന്നാണ് ഇത്തരം വാക്കുകൾ വരുന്നത്. എന്നിട്ടും കമ്യൂണിസ്റ്റ് മന്ത്രിസഭയെന്നാണ് പറയുന്നത്. വി. അബ്ദുറഹ്മാനെ ഒരു മണിക്കൂർ പോലും മന്ത്രിസഭയിൽ ഇരുത്താൻ പാടില്ലെന്നും സതീശൻ പറഞ്ഞു.

Similar Posts