< Back
Kerala

Kerala
എഡിഎമ്മിന്റെ മരണം: ഇരയ്‌ക്കൊപ്പം എന്ന് പറയുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന രീതി സിപിഎം അവസാനിപ്പിക്കണം: വി.ഡി സതീശൻ
|29 Oct 2024 2:06 PM IST
ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയേയും അച്ഛൻ നഷ്ടപ്പെട്ട രണ്ട് പെൺകുട്ടികളേയും സർക്കാർ ഇനിയും ഇരുട്ടിൽ നിർത്തരുതെന്നും വി.ഡി സതീശൻ പറഞ്ഞു.
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയേയും അച്ഛൻ നഷ്ടപ്പെട്ട രണ്ട് പെൺകുട്ടികളേയും സർക്കാർ ഇനിയും ഇരുട്ടിൽ നിർത്തരുത്. സിപിഎമ്മിന് നീതിബോധം ഇല്ലായിരിക്കും. പക്ഷേ പൊതുസമൂഹം നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നവരാണ്. ഇരയ്‌ക്കൊപ്പം എന്ന് പറയുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നെറികെട്ട രീതി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.