< Back
Kerala
പിണറായി നരേന്ദ്രമോദിക്ക് പഠിക്കുകയാണ്, അതാണ് ചോദ്യങ്ങൾ ചോദിച്ചാൽ മറുപടിയില്ലാത്തത് വി.ഡി സതീശന്‍
Kerala

'പിണറായി നരേന്ദ്രമോദിക്ക് പഠിക്കുകയാണ്, അതാണ് ചോദ്യങ്ങൾ ചോദിച്ചാൽ മറുപടിയില്ലാത്തത്' വി.ഡി സതീശന്‍

Web Desk
|
13 Aug 2021 11:42 AM IST

ലോക്കൽ സെക്രട്ടറിമാരെ പോലും മന്ത്രിമാർ ഭയപ്പെടുന്നത് കൊണ്ടാണ് ആരോഗ്യ മന്ത്രിക്ക് വരെ തെറ്റായ ഉത്തരം പറയേണ്ടിവരുന്നതെന്നും സതീശന്‍ പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിക്ക് പഠിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതുകൊണ്ടാണ് ചോദ്യങ്ങൾ ചോദിച്ചാൽ പ്രധാനമന്ത്രിയെപ്പോലെ മുഖ്യമന്ത്രിക്കും മറുപടിയില്ലാത്തതെന്ന് സതീശന്‍ മീഡിയവണിനോട് പറഞ്ഞു.

സഭയിൽ ഉന്നയിച്ച പ്രശ്നങ്ങൾ പുറത്ത് കൊണ്ടുവരുമെന്നും സതീശന്‍ ആവര്‍ത്തിച്ചു. സ്പീക്കര്‍ക്ക് മേല്‍ സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദമുണ്ട്. ലോക്കൽ സെക്രട്ടറിമാരെ പോലും മന്ത്രിമാർ ഭയപ്പെടുന്നത് കൊണ്ടാണ് ആരോഗ്യ മന്ത്രിക്ക് വരെ തെറ്റായ ഉത്തരം പറയേണ്ടിവരുന്നത്. പ്രതിപക്ഷ നേതാവ് ആരോപിച്ചു

അതേസമയം ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രി മൗനം തുടരുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് നിയമസഭ ബഹിഷ്കരിച്ചു. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടിൽ കേരള ജനതയ്ക്ക് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു. അധികാരത്തിൽ ഇരിക്കുന്നവർ മറുപടി പറയാത്തത് ശരിയല്ലെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച പ്രതിപക്ഷം സംസ്ഥാനത്ത് ഇരട്ടനീതിയാണെന്നും ആരോപിച്ചു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭ കവാടത്തിന് മുന്നിൽ കുത്തിയിരുന്നു. പിന്നീട് നിയമസഭാ ഗേറ്റിൽ പ്രതിപക്ഷ എം.എൽ.എമാർ പ്രതിഷേധ മതിൽ തീർത്തു.

Similar Posts