< Back
Kerala

Kerala
ഏക സിവിൽകോഡിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല: വി.ഡി സതീശൻ
|2 July 2023 11:37 AM IST
തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം പാർട്ടി നിലപാടല്ലെന്നും സതീശൻ പറഞ്ഞു.
തിരുവനന്തപുരം: ഏക സിവിൽകോഡിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കോൺഗ്രസ് നിലപാടിൽ വ്യക്തത വരുത്തണമെന്നത് സമസ്തയിലെ ഒരു നേതാവിന്റെ മാത്രമാണ്. സമസ്തയുടെ ഏറ്റവും വലിയ നേതാവായ ജിഫ്രി തങ്ങൾ കോൺഗ്രസ് നിലപാട് അംഗീകരിച്ചിട്ടുണ്ട്. ഏക സിവിൽകോഡുമായി കേന്ദ്രം മുന്നോട്ടുപോയാൽ എന്ത് ചെയ്യണമെന്ന് കോൺഗ്രസിന് അറിയാമെന്നും സതീശൻ പറഞ്ഞു.
തലസ്ഥാനം മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം കോൺഗ്രസ് നിലപാടല്ലെന്നും സതീശൻ പറഞ്ഞു. അത് ശരിയായ നിലപാടാണെന്ന് പാർട്ടി കരുതുന്നില്ല. പാർട്ടിയോട് ആലോചിക്കാതെ ബിൽ കൊണ്ടുവന്നതിൽ ഹൈബിയെ വിളിച്ച് അതൃപ്തി അറിയിച്ചെന്നും സതീശൻ പറഞ്ഞു.