< Back
Kerala

Kerala
വി.ഡി സതീശൻ നാളെ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തും
|6 Nov 2023 6:39 PM IST
മലപ്പുറത്തെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കവും ഫലസ്തീൻ വിഷയവും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് വിവരം.
മലപ്പുറം: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുമായി ചർച്ച നടത്തും. നാളെ രാവിലെ ഒമ്പതിന് പാണക്കാടാണ് കൂടിക്കാഴ്ച. മലപ്പുറത്തെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കവും ഫലസ്തീൻ വിഷയവും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് വിവരം.
മലപ്പുറത്ത് ആര്യാടൻ ഷൗക്കത്ത് ഇടഞ്ഞു നിൽക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക ലീഗിനുണ്ട്. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്ന അഭിപ്രായവും ലീഗിലുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവ് നേരിട്ട് ചർച്ചക്കെത്തുന്നത്.