< Back
Kerala

Kerala
വേണ്ടത് രാഷ്ട്രീയ തീരുമാനം,തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുത്; വീണ ജോർജ്
|27 Sept 2025 11:56 AM IST
കേരളത്തിന്റെ ആവശ്യം കേന്ദ്രം അനുഭാവപൂർവം പരിഗണിക്കുമെന്ന് കരുതുന്നുവെന്നും മന്ത്രി
കൊച്ചി: എയിംസിൽ കേരളത്തോട് വിവേചനം പാടില്ലെന്ന് മന്ത്രി വീണ ജോർജ്. വേണ്ടത് രാഷ്ട്രീയ തീരുമാനമാണെന്നും നിലവിലെ തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടപ്പെടരുതെന്നും മന്ത്രി പറഞ്ഞു.
മറ്റുസംസ്ഥാനങ്ങളിൽ രണ്ട് എയിസം അനുവദിച്ചു.കേരളത്തിൽ ഒരു എയിംസ് എങ്കിലും എന്തുകൊണ്ടായിക്കൂടാ എന്നാണ് മന്ത്രി ചോദിച്ചത്. കേരളത്തിന്റെ ആവശ്യം കേന്ദ്രം അനുഭാവപൂർവം പരിഗണിക്കുമെന്ന് കരുതുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അയച്ച കത്തിനോടും പോസിറ്റീവായി തന്നെയാണ് പ്രതികരിച്ചിട്ടുള്ളത്. കേരളത്തിന് എയിംസ് വേണമെന്നത് കേരളത്തിന്റെ പൊതുവായ ആവശ്യമാണെന്നും മന്ത്രി പ്രതികരിച്ചു.