< Back
Kerala

Kerala
വനിതാ ശിശു വികസന വകുപ്പിലെ ഫയലുകൾ തീർപ്പാക്കാൻ നിർദേശം
|16 Jun 2022 3:40 PM IST
ഒക്ടോബർ പത്തിനകം ഫയലുകള്‍ തീർപ്പാക്കണമെന്ന് നിർദേശം
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിലെ ഫയലുകൾ തീർപ്പാക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. ഒക്ടോബർ പത്തിനകം തീർപ്പാക്കണമെന്നാണ് നിർദേശം. തീർപ്പാക്കൽ വൈകുന്നതിന്‍റെ കാരണം ബോധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വനിതകളുടേയും കുട്ടികളുടേയും ക്ഷേമമാണ് വകുപ്പിന്‍റെ ലക്ഷ്യം. ഇത് കൊണ്ട് തന്നെ ഒരു ഫയലും കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാവരുതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എല്ലാ വകുപ്പിലേയും ഫയലുകൾ തീർപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.