< Back
Kerala

Kerala
കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കും: ആരോഗ്യമന്ത്രി
|28 Dec 2021 3:59 PM IST
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ 98 ശതമാനം പിന്നിട്ടെന്ന് ആരോഗ്യ മന്ത്രി
കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. വാക്സിനേഷന് മുമ്പും ശേഷവും കുട്ടികളുടെ ആരോഗ്യനില നിരീക്ഷിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ 98 ശതമാനം പിന്നിട്ടെന്നും രണ്ടാം ഡോസ് വാക്സിൻ 78 ശതമാനമെത്തിയതായും ആരോഗ്യമന്ത്രി അറിയിച്ചു. കരുതൽ ഡോസ് വാക്സിൻ നൽകുന്നത് കേന്ദ്ര മാർഗ നിർദേശങ്ങൾ പാലിച്ചെന്നും രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് കരുതൽ ഡോസ് നൽകുക എന്നും അവര്‍ പറഞ്ഞു.