< Back
Kerala
നിയമസഭ സമ്മേളനം: ആരോഗ്യമേഖലയില്‍ മാറ്റമുണ്ടായെന്ന് ഭരണപക്ഷം; കപ്പിത്താന്‍ ഇല്ലാതെ പോകുന്നുവെന്ന് പ്രതിപക്ഷം
Kerala

നിയമസഭ സമ്മേളനം: ആരോഗ്യമേഖലയില്‍ മാറ്റമുണ്ടായെന്ന് ഭരണപക്ഷം; കപ്പിത്താന്‍ ഇല്ലാതെ പോകുന്നുവെന്ന് പ്രതിപക്ഷം

Web Desk
|
16 Sept 2025 9:49 AM IST

10 വര്‍ഷം കൊണ്ട് സിസ്റ്റത്തിന്റെ തകരാര്‍ എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോയെന്നും പ്രതിപക്ഷം സഭയില്‍

തിരുവനന്തപുരം: ആരോഗ്യരംഗത്തെ കാര്യക്ഷമതയെച്ചൊല്ലി നിയസഭാ ചോദ്യോത്തരവേളയിൽ ഏറ്റുമുട്ടി ആരോഗ്യമന്ത്രിയും പ്രതിപക്ഷ നേതാവും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രം 80 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങിയെന്ന് വീണാ ജോർജ്.

യുഡിഎഫ് സര്‍ക്കാര്‍ 15 കോടി രൂപയുടെ ഉപകരണം മാത്രമാണ് നല്‍കിയത്. 41 കോടി 84 ലക്ഷം കോടി രൂപ ഉപകരണങ്ങള്‍ സര്‍ക്കാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് നല്‍കിയെന്നും ആരോഗ്യ മന്ത്രി സഭയില്‍ പറഞ്ഞു. ചട്ടങ്ങള്‍ പാലിച്ചേ ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ പറ്റുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

'7,708 കോടി രൂപ കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് കേരളത്തിലെ ആളുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കി. 24 ലക്ഷത്തോളം ആളുകള്‍ക്കാണ് സൗജന്യ ചികിത്സ നല്‍കിയത്. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഒരാളു പോലും രോഗത്തിനു മുമ്പില്‍ നിസഹായരായി പോകാന്‍ പാടില്ല, ' ആരോഗ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ആരോഗ്യവകുപ്പിനെതിരെ പ്രതിപക്ഷം രംഗത്ത്. സ്വകാര്യ മേഖലയ്ക്ക് രോഗികളെ ചൂഷണം ചെയ്യാനുള്ള സൗകര്യമാണോ സർക്കാർ ഒരുക്കുന്നതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. ആരോഗ്യമന്ത്രി അബദ്ധം പറയരുതെന്നും മേധാവിമാര്‍ വരെ പരാതി പറയുന്ന ഗുരുതരമായ വിഷയം ആരോഗ്യവകുപ്പിലുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 10 വർഷം മുന്പത്തെ കണക്കാണോ ഇവിടത്തെ ചോദ്യമെന്ന് വി.ഡി.സതീശൻ ചോദിച്ചു.

10 വര്‍ഷം കൊണ്ട് സിസ്റ്റത്തിന്റെ തകരാര്‍ എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോയെന്ന് എ.പി അനില്‍ കുമാര്‍ സഭയില്‍ ചോദിച്ചു. താന്‍ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കേണ്ടവര്‍ക്ക് മനസിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് കപ്പിത്താന്‍ ഇല്ലാതെ പോകുന്നുവെന്നും പ്രതിപക്ഷം.

Similar Posts