< Back
Kerala

Kerala
കേന്ദ്രം അനുമതി നിഷേധിച്ചു; വീണാ ജോർജിന്റെ കുവൈത്ത് യാത്ര മുടങ്ങി
|13 Jun 2024 9:09 PM IST
പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് സൂചന
എറണാകുളം: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ കുവൈത്ത് യാത്ര മുടങ്ങി. പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് സൂചന. ഒമ്പത് മണിയുടെ വിമാനത്തിൽ കുവൈത്തിലേക്ക് പോകാനാണ് മന്ത്രി പത്തനംതിട്ടയിൽ നിന്ന് കൊച്ചിയിൽ എത്തിയത്.
മന്ത്രി വിമാനത്താവളത്തിൽ തുടരുകയാണ്. ജീവൻ ബാബുവിനും യാത്രാ അനുമതി കേന്ദ്രം നിഷേധിച്ചു.
കുവൈത്ത് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും. നാളെ 8:30ന്റെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക.