< Back
Kerala
നിപ; 11 പേര്‍ക്ക് രോഗലക്ഷണങ്ങള്‍, എട്ട് പേരുടെ ഫലം ഇന്ന് ലഭിക്കും- വീണാ ജോര്‍ജ്ജ്
Kerala

നിപ; 11 പേര്‍ക്ക് രോഗലക്ഷണങ്ങള്‍, എട്ട് പേരുടെ ഫലം ഇന്ന് ലഭിക്കും- വീണാ ജോര്‍ജ്ജ്

Web Desk
|
6 Sept 2021 7:32 PM IST

സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 129 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്

നിപ വൈറസ് ബാധിച്ച് കോഴിക്കോട് മരിച്ച 12 വയസുകാരന്‍റെ സമ്പര്‍ക്ക പട്ടികയില്‍ 251 പേര്‍. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും 11 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. എട്ട് പേരുടെ സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 129 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.

ഏവരുടെയും ആരോഗ്യനില തൃപ്തികരമാണ്. എട്ട് പേരുടെ പരിശോധനാ ഫലം ഇന്ന് രാത്രി വൈകി ലഭിക്കും. ഭോപ്പാലില്‍ നിന്നുള്ള എന്‍.ഐ.വി സംഘം മറ്റന്നാള്‍ എത്തും. സംസ്ഥാന തലത്തിൽ നിപാ കൺട്രോൾ സെൽ ആരംഭിച്ചുവെന്നും കോഴിക്കോട് ജില്ലയിൽ രണ്ട് ദിവസത്തേക്ക് കോവിഡ് വാക്സിനേഷൻ ഇല്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



Similar Posts