< Back
Kerala

Kerala
സൈബര്‍ ആക്രമണം; വീണ എസ്.നായര്‍ പരാതി നല്‍കി
|15 Jun 2022 2:01 PM IST
ഡി.ജി.പിക്കാണ് പരാതി നൽകിയത്
തിരുവനന്തപുരം: തനിക്ക് ഭീഷണിയുള്ളതായി കാട്ടി യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്.നായർ പരാതി നൽകി. ഡി.ജി.പിക്കാണ് പരാതി നൽകിയത്. സി.പി.എം കൊടി കത്തിച്ച ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും വീണക്കെതിരെ ഭീഷണി ഉയർന്നിരുന്നു.
വീണക്കെതിരെയുള്ള സൈബര്‍ ആക്രമണം സര്‍ക്കാരിന്‍റെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. പച്ചത്തെറി വിളിക്കുകയാണ്. വ്യാപകമായ ആക്രമണമാണ് നടത്തുന്നത്. ഇതാണോ സ്ത്രീപക്ഷ സര്‍ക്കാരെന്നും സതീശന്‍ ചോദിച്ചു.
നേരത്തെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതിന്‍റെ പേരില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ വീണക്കെതിരെ കേസെടുത്തിരുന്നു.