< Back
Kerala
അർജുൻ ആയങ്കി ഉപയോഗിച്ചത് ഡി.വൈ.എഫ്.ഐ നേതാവിന്‍റെ കാര്‍
Kerala

അർജുൻ ആയങ്കി ഉപയോഗിച്ചത് ഡി.വൈ.എഫ്.ഐ നേതാവിന്‍റെ കാര്‍

Web Desk
|
25 Jun 2021 3:32 PM IST

വാഹനം രജിസ്റ്റർ ചെയ്യാൻ നൽകിയ മൊബൈൽ നമ്പർ അർജുൻ ആയങ്കിയുടെതാണെന്നും കണ്ടെത്തി.

രാമനാട്ടുകര സ്വര്‍ണ്ണക്കടത്തിലെ മുഖ്യ സൂത്രധാരനെന്ന് കസ്റ്റംസ് പറയുന്ന അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം ഡി.വൈ.എഫ്.ഐ നേതാവിന്‍റെ പേരിലെന്ന് കണ്ടെത്തൽ. ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖല സെക്രട്ടറി സജേഷ്.സിയുടെ ഉടമസ്ഥതയിലാണ് വാഹനം. വാഹനം രജിസ്റ്റർ ചെയ്യാൻ നൽകിയ മൊബൈൽ നമ്പർ അർജുൻ ആയങ്കിയുടെതാണെന്നും കണ്ടെത്തി.

അര്‍ജുന്‍ ആയങ്കിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ചുവന്ന സ്വിഫ്റ്റ് കാറിന്‍റെ ചിത്രങ്ങളുണ്ടായിരുന്നു. അര്‍ജുനാണ് ഈ വാഹനം കാലങ്ങളായി ഉപയോഗിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ഒരാഴ്ചയായി തന്‍റെ കാര്‍ കാണാനില്ലെന്ന് കാട്ടി സജേഷ് കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, അന്വേഷണം തന്നിലേക്ക് വരുന്നുവെന്ന തിരിച്ചറിവിലാണ് സജേഷ് പരാതി നല്‍കിയതെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. ഇന്നു രാവിലെ മുതല്‍ സജേഷിനെ കാണാനില്ലെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

Similar Posts