< Back
Kerala
കുട്ടനാട്ടില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറുകളും ബൈക്കുകളും കത്തിച്ചനിലയില്‍
Kerala

കുട്ടനാട്ടില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറുകളും ബൈക്കുകളും കത്തിച്ചനിലയില്‍

Web Desk
|
9 Sept 2021 8:47 AM IST

കൈനകരി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായാണ് സംഭവം

കുട്ടനാട്ടിൽ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും കത്തിച്ച നിലയില്‍. കൈനകരി പഞ്ചായത്തിൽ പുലർച്ചയോടെയാണ് സംഭവം. കാറും ബൈക്കും ഉൾപ്പെടെ ആറ് വാഹനങ്ങളാണ് കത്തിച്ചത്.

അഞ്ച് ഇരുചക്ര വാഹനങ്ങളും ഒരു കാറുമാണ് കത്തിച്ചത്. കൈനകരി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായാണ് സംഭവം. വീട്ടില്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വഴിയരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്നാണ് നാട്ടുകാരുടെ നിഗമനം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടാന്‍ കഴിയുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

Related Tags :
Similar Posts