< Back
Kerala

Kerala
കോഴിക്കോട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു
|12 Feb 2023 10:13 AM IST
കോഴിക്കോട് കൊളത്തറ സ്വദേശി ആനന്ദ്കുമാറിന്റെ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്.
കോഴിക്കോട്: കൊളത്തറയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. തീ ആളിപ്പടരുന്നത് കണ്ട വഴിയാത്രക്കാരൻ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 12.10 ഓടെയാണ് സംഭവം. കാറും ഇരുചക്രവാഹനങ്ങളുമാണ് അഗ്നിക്കിരയായത്.
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കൊളത്തറ സ്വദേശി ആനന്ദ്കുമാറിന്റെ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തി നശിച്ചത്. ആരെങ്കിലും കത്തിച്ചിരിക്കാനുള്ള സാധ്യതയാണ് പൊലീസ് കാണുന്നത്. വീട്ടുകാർക്കും അത്തരം പരാതികളുണ്ട്. എന്നാൽ സംശയിക്കത്തക്ക വിധത്തിൽ ആരെയും ഇതുവരേയും കണ്ടെത്താനായിട്ടില്ല. നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.