< Back
Kerala
Velayudhan Vallikkunnu suspended from cpm
Kerala

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; സി.പി.എം നേതാവ് വേലായുധൻ വള്ളിക്കുന്നിന് സസ്‌പെൻഷൻ

Web Desk
|
8 Nov 2023 11:26 AM IST

വേലായുധൻ വള്ളിക്കുന്നിനെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സി.പി.എം നേതാവ് വേലായുധൻ വള്ളിക്കുന്നിനെ സസ്‌പെൻഡ് ചെയ്തു. ഇന്നലെ ചേർന്ന സി.പി.എം ജില്ലാ നേതൃയോഗത്തിന്റേതാണ് നടപടി. വേലായുധൻ വള്ളിക്കുന്നിനെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

പരപ്പനങ്ങാടിയിൽനിന്ന് കോഴിക്കോടേക്കുള്ള യാത്രക്കിടെ ബസിൽ തൊട്ടടുത്തിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക താത്പര്യത്തോടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി. മലപ്പുറം സി.പി.എമ്മിലെ മുതിർന്ന നേതാവായ വേലായുധൻ ജില്ലാ കമ്മിറ്റി അംഗമാണ്. ഇയാൾക്കെതിരെ നേരത്തെയും ഇത്തരം നിരവധി പരാതികളുണ്ടായിരുന്നുവെന്നും ഇതെല്ലാം പാർട്ടി ഇടപെട്ട് ഒതുക്കിത്തീർക്കുകയാണ് ചെയ്തതെന്നും ആരോപണമുണ്ട്.

Related Tags :
Similar Posts