< Back
Kerala
‘കോൺ​ഗ്രസ് ചത്ത കുതിര’; അഞ്ച് പേരാണ് മുഖ്യമന്ത്രിയാകാൻ നടക്കുന്നതെന്ന് വെള്ളാപ്പള്ളി
Kerala

‘കോൺ​ഗ്രസ് ചത്ത കുതിര’; അഞ്ച് പേരാണ് മുഖ്യമന്ത്രിയാകാൻ നടക്കുന്നതെന്ന് വെള്ളാപ്പള്ളി

Web Desk
|
26 Oct 2024 11:23 AM IST

അടുത്തപ്രാവശ്യവും ഇടതുപക്ഷം തന്നെ അധികാരത്തിൽ വരുമെന്ന് വിശ്വസിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

ആലപ്പുഴ: കോൺ​ഗ്രസ് ചത്ത കുതിരയാണെന്ന് എസ്എൻഡിപിയോഗം ​ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസ് ഇപ്പോൾ ആരെയാണ് അക്കമഡേറ്റ് ചെയ്യുന്നത്. അക്കമഡേഷന്റെ കുഴപ്പം കൊണ്ടാണ് ഞാൻ കോൺഗ്രസുമായി അകന്നുപോയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.സരിൻ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിന് പിന്നാലെ ഇരുവരും മാധ്യമങ്ങളെ കാണുകയായിരുന്നു.

സാമൂഹ്യനീതിയെക്കുറിച്ച് സംസാരിച്ചതിന് എന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുയും എന്നെ അകത്താക്കാനും ശ്രമിച്ച പാർട്ടിയാണ് കോൺഗ്രസ്. പിന്നെന്തിനാണ് ഞാൻ അവർക്ക് വേണ്ടി നിൽക്കുന്നത്. അവരിപ്പോൾ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി. കോൺഗ്രസിൽ അഞ്ച് പേരാണ് മുഖ്യമന്ത്രിയാകാൻ നടക്കുന്ന​ത്. ത്രികോണ മത്സരം നടക്കുന്ന ഈ കാലഘട്ടത്തിൽ അടുത്തപ്രാവശ്യം ഇടതുപക്ഷം തന്നെ അധികാരത്തിൽ വരുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ത്രികോണ മത്സരത്തിന്റെ ശക്തിയിൽ അതിന്റെ പ്രയോജനം കിട്ടുന്നത് മുഴുവൻ ഇടതുപക്ഷത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് എന്ത് പറയുന്നോ അതിനെതിരെ പ്രതിപക്ഷ ​നേതാവ് അടുത്ത ദിവസം പറയും. പരസ്പരം തിരിഞ്ഞുനിന്നുകൊണ്ടുള്ള രാഷ്ട്രിയ പ്രവർത്തനമാണ് കോൺഗ്രസിനുള്ളിലുള്ളതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Related Tags :
Similar Posts