< Back
Kerala
Vellapally Natesan,CPM ,Malappuram statement ,anti-Malappuram statement,latest malayalam news,മലപ്പുറം വിരുദ്ധ പരാമര്‍ശം,വെള്ളാപ്പള്ളി നടേശന്‍,കെ.എം ഷാജി
Kerala

'വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവന ആർഎസ്എസ് പ്ലാന്‍, സിപിഎം മറുപടി പറയണം'; കെ.എം ഷാജി

Web Desk
|
8 April 2025 6:22 AM IST

വെള്ളാപ്പള്ളിയുടെ പ്രസ്താവന അവഗണിക്കണമെന്ന ലീഗ് നേതൃത്വത്തിൻ്റെ നിലപാടും കെ.എം ഷാജി തള്ളി

കോഴിക്കോട്: മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവന ആർഎസ്എസ് പ്ലാനാണെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. പരാമർശം അവഗണിക്കുകയല്ല, കരുതലോടെ പ്രതികരിക്കുകയാണ് വേണ്ടതെന്നും കെ.എം ഷാജി പറഞ്ഞു. പ്രസ്താവനയോട് സിപിഎം മറുപടി പറയണമെന്നും കെ.എം ഷാജി ആവശ്യപ്പെട്ടു.വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ അധ്യക്ഷനാക്കിയത് മുഖ്യമന്ത്രിയാണ്. ഈ സ്ഥാനത്ത് നിന്ന് നീക്കാൻ സിപിഎം തയ്യാറുണ്ടോ എന്നും കെ.എം ഷാജി ചോദിച്ചു.

വെള്ളാപ്പള്ളിയുടെ പ്രസ്താവന അവഗണിക്കണമെന്ന ലീഗ് നേതൃത്വത്തിൻ്റെ നിലപാടും കെ.എം ഷാജി തള്ളി. അവഗണിക്കുകയല്ല, കരുതലോടെ പ്രതികരിക്കുകയാണ് വേണ്ടതെന്ന് ഷാജി വിശദീകരിച്ചു

എസ്എൻഡിപി നേതാവെന്ന നിലയിൽ ഈഴവ സമുദായത്തിന് വെള്ളാപ്പള്ളി എന്ത് ചെയ്തു? .മകനെ കേസിൽ നിന്ന് രക്ഷിക്കാനുള്ള ഇടപെടൽ മാത്രമാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്നും കെ.എം ഷാജി പറഞ്ഞു.


Similar Posts