< Back
Kerala

Kerala
'വെള്ളാപ്പള്ളിയുടേത് പിണറായിയുടെ നിർദേശപ്രകാരമുള്ള പ്രസംഗം'; പി.വി അന്‍വര്‍
|8 April 2025 9:53 AM IST
പിണറായിസത്തിനെതിരായ ശക്തമായ ജനവിധി നിലമ്പൂരിൽ ഉണ്ടാകുമെന്നും അൻവർ മീഡിയവണിനോട്
മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിനെതിരെ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പി.വി അൻവർ . മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള പ്രസംഗമാണ് വെള്ളാപ്പള്ളി നടത്തിയത്.വെള്ളാപ്പള്ളി പറഞ്ഞതെല്ലാം വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും അൻവർ മീഡിയവണിനോട് പറഞ്ഞു.
'നിലമ്പൂരിൽ എൽഡിഎഫിന് വലിയ നഷ്ടങ്ങൾ ഉണ്ടാകും. നേതാക്കന്മാരും അണികളും കൊഴിഞ്ഞു പോകുന്നതിനപ്പുറം വോട്ടിങ് ശതമാനത്തിൽ സിപിഎമ്മിന്റെ നടുവൊടിയുന്നത് നിലമ്പൂരിൽ കാണാം.പിണറായിസത്തിനെതിരായ ശക്തമായ ജനവി നിലമ്പൂരിൽ ഉണ്ടാകും യുഡിഎഫിനു വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും അൻവർ പറഞ്ഞു.