< Back
Kerala
സതീശന്റേത് സവർണ ഫ്യുഡൽ മാടമ്പി മാനസികാവസ്ഥ; വി.ഡി സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളി
Kerala

'സതീശന്റേത് സവർണ ഫ്യുഡൽ മാടമ്പി മാനസികാവസ്ഥ'; വി.ഡി സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളി

Web Desk
|
19 Jan 2026 8:34 PM IST

വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളി നടേശൻ. സതീശന്റേത് സവർണ ഫ്യുഡൽ മാടമ്പി മാനസികാവസ്ഥയാണ്. ഈഴവരെ മാത്രമല്ല എല്ലാ മത-സാമുദായിക സംഘടനകളെയും സതീശൻ ആക്ഷേപിക്കുകയാണ്. വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസവും വി.ഡി സതീശനെതിരെ വെള്ളാപ്പള്ളി രംഗത്ത് വന്നിരുന്നു. സതീശൻ ഇന്നലെ പൂത്ത തകരയാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. സതീശനാണ് താൻ വർഗീയവാദിയാണെന്ന് പ്രചരിപ്പിക്കുന്നതെന്നും മറ്റൊരു കോൺഗ്രസ് നേതാവും ഇതുവരെ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പായാൽ വർഗീയത പ്രചരിപ്പിക്കുകയാണെന്നും അവരുടെ ഉപകരണമായി വെള്ളാപ്പള്ളി മാറരുതെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഇന്നലെ പ്രതികരിച്ചു. വർഗീയത പറയരുതെന്നാണ് താൻ പറഞ്ഞത്. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യില്ല. മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്നാണെന്നും സതീശൻ പറഞ്ഞു. എല്ലാവരും ഐക്യപ്പെട്ട് പോകണമെന്ന് തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം. പക്ഷേ ഇപ്പോൾ നടക്കുന്നത് വ്യാപകമായ വിദ്വേഷ പ്രചാരണമാണ്.

Similar Posts