
Vellappally Natesan | Photo | Indian Express
മുസ്‌ലിം ലീഗ് വർണക്കടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്: വെള്ളാപ്പള്ളി
|ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ തറ മന്ത്രിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു
കൊല്ലം: മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് വർണക്കടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണ്. അവർക്ക് മനുഷ്യത്വമില്ല. അവർക്കാണോ നമ്മൾ വോട്ട് കൊടുക്കേണ്ടത്? അവരെ കൂട്ടുപിടിച്ച് നിൽക്കുന്നവരെ ജയിപ്പിച്ചാൽ നമ്മുടെ സ്ഥിതി എന്താകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. പുനലൂരിൽ എസ്എൻഡിപി നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗിന്റെ ഭരണം വന്നാൽ നമ്മൾ നാടുവിടേണ്ടിവരും. നമ്മൾ ആത്മഹത്യ ചെയ്യേണ്ടിവരും. പേരിൽ തന്നെ മുസ്‌ലിം കൂട്ടായ്മ എന്നുണ്ട്. എന്നിട്ട് മതേതര കൂട്ടായ്മ എന്ന് പറയും. മുസ്‌ലിം അല്ലാത്ത ഒരു എംഎൽഎ ലീഗിൽ ഉണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിനെയും വെള്ളാപ്പള്ളി വിമർശിച്ചു. ഗണേഷ്‌കുമാർ തറ മന്ത്രിയാണൈന്ന് അദ്ദേഹം പറഞ്ഞു. ചൂടുകാലത്ത് കുടിക്കാൻവെച്ച വെള്ള ബസിൽ നിന്ന് പിടിച്ചിട്ട് ഗമ കാണിക്കുകയാണ്. കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.