
സിപിഎം വെട്ടിയ വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടക്കുന്നത്: കെ.എം. ഷാജി
|മുസ്‍ലിംകളെ തെറിപറയുന്നവരോട് മാത്രം സിപിഎമ്മിന് മൃദു സമീപനമാണെന്നും കെ.എം ഷാജി ആരോപിച്ചു.
കോഴിക്കോട്: സിപിഎം വെട്ടിയ വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടേശൻ നടക്കുന്നതെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി. പിണറായി ഡൽഹിയിൽ പറഞ്ഞതിന്റെ മറ്റൊരു പതിപ്പാണ് വെള്ളാപ്പള്ളിയുടെ പരാമർശം.
പിണറായി വിജയനും സിപിഎമ്മും ഇസ്രയേലിനെ എതിർക്കും. കാരണം കേരളത്തിൽ ഒരൊറ്റ ജൂതനും വോട്ട് ചെയ്യാനില്ല. പക്ഷെ വെള്ളാപ്പള്ളിയെ എതിർക്കില്ല. കാരണം ഇവിടെ വോട്ട് പോകും.
മുസ്‍ലിംകളെ തെറിപറയുന്നവരോട് മാത്രം സിപിഎമ്മിന് മൃദു സമീപനമാണെന്നും കെ.എം ഷാജി ആരോപിച്ചു. സിപിഎം സംഘ്പരിവാറിന് വഴിവെട്ടുകയാണെന്നും കെ.എം ഷാജി കുറ്റപ്പെടുത്തി.
നിങ്ങൾ വെട്ടിയ വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടക്കുന്നത്. വിജയരാഘവൻ പറഞ്ഞതാണ് വെള്ളാപ്പള്ളി പറയുന്നത്. സിപിഎമ്മിൻ്റെ ചെരിപ്പുനക്കികൾ ലീഗിൻ്റെ സംയമനത്തെ പ്രകീർത്തിക്കുന്നു. സിപിഎമ്മിൻ്റെ ചെരിപ്പുനക്കികളുടെ സർട്ടിഫിക്കറ്റ് ലീഗിന് വേണ്ടെന്നും കെ.എം ഷാജി കൂട്ടിച്ചേർത്തു.