
വെള്ളാപ്പള്ളി നടേശന്‍
എന്നെ കൊല്ലാൻ വന്നിട്ടുണ്ട്, ചത്തില്ല; പറഞ്ഞതിൽ നിന്ന് ഒരിഞ്ച് മാറില്ല: വെള്ളാപ്പള്ളി നടേശൻ
|തീവ്രമായി സംസാരിക്കുന്നവനാണ് തീവ്രവാദി, മിതമായി സംസാരിക്കുന്നവൻ മിതവാദിയാണ്. മത തീവ്രവാദിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി
ആലപ്പുഴ: പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ കൊല്ലാൻ വന്നിട്ടുണ്ട്, പക്ഷേ ചത്തില്ല. ഇനിയും വേണമെങ്കിൽ ശ്രമിക്കാം. എന്നാലും പറഞ്ഞ കാര്യങ്ങളിൽ നിന്ന് മാറില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
തീവ്രമായി സംസാരിക്കുന്നവനാണ് തീവ്രവാദി, മിതമായി സംസാരിക്കുന്നവൻ മിതവാദിയാണ്. മത തീവ്രവാദിയെന്ന് താൻ പറഞ്ഞിട്ടില്ല. തീവ്രവാദിയെന്ന് പറഞ്ഞപ്പോൾ കട്ടവന്റെ തലയിൽ പൂടയിരിക്കുന്നപോലെ മത തീവ്രവാദി എന്നാക്കുകയായിരുന്നു. മത തീവ്രവാദിയെന്ന് താൻ ആരെക്കുറിച്ചും പറഞ്ഞിട്ടില്ല. മിതമായി സംസാരിച്ച നിരവധിപേർ മാധ്യമപ്രവർത്തകരുടെ കൂടെയുണ്ടായിരുന്നു. അവർ മിതവാദികളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. പാർലമെന്ററി മോഹമില്ല. തന്റെ സമുദായത്തിന്റെ കാര്യവുമായി മുന്നോട്ട് പോവുകയാണ്. ചാനലിന്റെ റേറ്റിങ് കൂട്ടാൻ ഒരു പാവപ്പെട്ട സമുദായത്തെ കരുവാക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.