< Back
Kerala
കെ.സുധാകരൻ നല്ല അധ്യക്ഷൻ, കോൺഗ്രസ് പരിഗണിക്കുന്നത് ഫോട്ടാ കണ്ടാൽ പോലും അറിയാത്തവരെ; വെള്ളാപ്പള്ളി നടേശൻ
Kerala

'കെ.സുധാകരൻ നല്ല അധ്യക്ഷൻ, കോൺഗ്രസ് പരിഗണിക്കുന്നത് ഫോട്ടാ കണ്ടാൽ പോലും അറിയാത്തവരെ'; വെള്ളാപ്പള്ളി നടേശൻ

Web Desk
|
8 May 2025 12:59 PM IST

ബൊമ്മകളെയാണ് കോൺഗ്രസ്‌ നേതൃത്വത്തിന് ആവശ്യമെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ഓപ്പറേഷൻ സുധാകരനെന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.സുധാകരൻ നല്ല അധ്യക്ഷനാണെന്ന് തെളിയിച്ചതാണ്. തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന ഘട്ടത്തില്‍ എന്തിനാണ് സുധാകരനെ മാറ്റുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

'കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് 'ഓപ്പറേഷന്‍ സുധാകരനാണ്.'ഫോട്ടാ കണ്ടാൽ പോലും അറിയാത്തവരെ കോൺഗ്രസ്‌ പരിഗണിക്കുകയാണ്.സുധാകരനിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. മൂന്നാമതൊരു കേരള കോൺഗ്രസ് കൂടി ഉടലെടുക്കുന്നു എന്ന് പറയേണ്ടിവരും'. ബൊമ്മകളെയാണ് കോൺഗ്രസ്‌ നേതൃത്വത്തിന് ആവശ്യമെന്നും കഴിവുള്ളവനെ വേണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.


Similar Posts