< Back
Kerala
മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിയെ ചോദ്യം ചെയ്ത് വിജിലന്‍സ്
Kerala

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിയെ ചോദ്യം ചെയ്ത് വിജിലന്‍സ്

Web Desk
|
19 Feb 2026 7:57 PM IST

പിന്നോക്ക വികസന കോർപറേഷനിൽ നിന്ന് മൈക്രോ ഫിനാൻസ് പദ്ധതിക്കായി എടുത്ത പണത്തിൽ ക്രമക്കേട് നടന്നെന്നാണ് കേസ്

എറണാകുളം: മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്ത് വിജിലന്‍സ്. ഇന്നലെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. വിജിലന്‍സ് എസ്പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.

പിന്നോക്ക വികസന കോര്‍പറേഷനില്‍ നിന്ന് മൈക്രോ ഫിനാന്‍സ് പദ്ധതിക്കായി എടുത്ത പണത്തില്‍ ക്രമക്കേട് നടന്നെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് 140 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമഘട്ടത്തിലാണുള്ളത്.

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹരജിക്ക് പിന്നാലെയാണ് മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണം തുടങ്ങിയത്. പിന്നോക്ക വികസന കോര്‍പറേഷനില്‍ നിന്ന് എസ്എന്‍ഡിപി ശാഖകള്‍ വഴി മൈക്രോഫിനാന്‍സ് പദ്ധതിക്കായി കോടിക്കണക്കിന് രൂപയെടുത്ത് വിതരണം ചെയ്തിരുന്നു. ഈ പണം ഗുണഭോക്താക്കളിലേക്ക് എത്തിയില്ലെന്നും പണം തിരിച്ചടച്ചില്ലെന്നുമാണ് കേസ്.

അന്വേഷണത്തില്‍ വെള്ളാപ്പള്ളിക്ക് തട്ടിപ്പില്‍ പങ്കുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരം.

Similar Posts