
'അനിയൻ കുഴിമന്തി വാങ്ങാന്‍ പോയ സമയത്ത് പെൺസുഹൃത്തിനെ കൊന്നു, ശേഷം അനുജനെയും'
|ഉമ്മയെ വാ മൂടി മുറിക്ക് ഉള്ളിൽ പൂട്ടിയിട്ടാണ് തലയ്ക്ക് അടിച്ചത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതി അഫാൻ അനുജനെ കൊണ്ടാണ് കുഴിമന്തി വാങ്ങിച്ചത് എന്നാണ് പ്രാഥമിക വിവരം. ആ സമയം കാമുകി വീട്ടിൽ ഉണ്ടായിരുന്നു. കുഴിമന്തി വാങ്ങാൻ അനുജൻ പോയ സമയത്ത് ആണ് കാമുകിയെ കൊന്നത്. ഉമ്മയെ വാ മൂടി മുറിക്ക് ഉള്ളിൽ പൂട്ടിയിട്ടാണ് തലയ്ക്ക് അടിച്ചത്. മരിച്ചു എന്നാണ് പ്രതി വിചാരിച്ചത്. അനുജൻ കുഴിമന്തി വാങ്ങി വന്നശേഷമാണ് അനുജനെ കൊന്നത്. ഇതാണ് പ്രാഥമിക വിവരം.
അതേസമയം മരിച്ച സല്‍മാ ബീവിയുടെ മാല മോഷണം പോയിട്ടില്ല. മാല മകളുടെ കൈയിലുണ്ട്. സൽമാ ബീവിയ്ക്ക് തലയ്ക്കും ചെവിയിലും മുറിവേറ്റിട്ടുണ്ട്.
ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. ഫോറൻസിക് സംഘം സ്ഥലത്ത് എത്തും. പേരുമലയിലെ വീടിന്‍റെ സമീപത്തും പരിശോധന നടത്തുന്നു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കും. രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു. പ്രതിയുടെ മാനസികാരോഗ്യ നിലയും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അഫാൻ എന്തിനാണ് പണം ആവശ്യപ്പെട്ടതെന്ന് വ്യക്തമാകാൻ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ അഫാൻ കൊലപാതകം നടത്താൻ പോകുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. ഉച്ചയ്ക്ക് ഒരു ഒരുമണിക്ക് കല്ലറ പാങ്ങോട് കൂടി കടന്നു പോകുന്നതാണ് ദൃശ്യം. മാതാവിനെ ആക്രമിച്ച ശേഷം സൽമാബീവിയുടെ വീട്ടിലേക്ക് പോകുന്നതാണെന്ന നിഗമനത്തിലാണ് പൊലീസ്.