< Back
Kerala
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും
Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും

Web Desk
|
5 March 2025 6:52 AM IST

അഫാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. പാങ്ങോട് പൊലീസ് നെയ്യാറ്റിൻകര കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. നിലവിൽ പ്രതി പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ 14 ദിവസത്തെ റിമാൻഡിൽ ആണ്.

മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് ഇന്നലെ ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. റിമാൻഡ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് പൊലീസ് ആലോചിക്കുന്നത്.

സംഭവത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൂന്ന് കേസുകളിൽ വെവ്വേറെ തെളിവെടുപ്പ് നടത്തണം. തെളിവെടുപ്പ് നടത്തുമ്പോൾ കനത്ത സുരക്ഷ ഒരുക്കേണ്ടതുണ്ട്. ഇതിന് കൂടുതൽ സമയം ആവശ്യമായി വരും. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും കസ്റ്റഡി അപേക്ഷ നൽകുക.

Similar Posts