< Back
Kerala

Kerala
വെൺപാലവട്ടം അപകടം; സ്‌കൂട്ടറോടിച്ച യുവതിക്കെതിരെ കേസ്
|2 July 2024 1:19 PM IST
അപകടത്തിൽ മരിച്ച സിമിയുടെ ബന്ധുവിന്റെ മൊഴിപ്രകാരം സഹോദരി സിനിക്കെതിരെയാണ് കേസെടുത്തത്.
തിരുവനന്തപുരം: വെൺപാലവട്ടത്ത് സ്‌കൂട്ടറിൽനിന്ന് വീണ് സിമി എന്ന യുവതി മരിച്ച സംഭവത്തിൽ സ്‌കൂട്ടർ ഓടിച്ച യുവതിക്കെതിരെ കേസ്. സിമിയുടെ ബന്ധുവിന്റെ മൊഴിപ്രകാരം സഹോദരി സിനിക്കെതിരെയാണ് കേസെടുത്തത്. അശ്രദ്ധമായും അമിതവേഗതയിലും സ്‌കൂട്ടറോടിച്ചതാണ് അപകടകാരണമെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന നാല് വയസുള്ള പെൺകുട്ടിയും സിനിയും ചികിത്സയിലാണ്.
ഇന്നലെ ഉച്ചക്കാണ് വെൺപാലവട്ടം മേൽപ്പാലത്തിൽനിന്ന് സ്‌കൂട്ടർ താഴേക്ക് വീണ് ഒരാൾ മരിച്ചത്. രാവിലെ വെള്ളാർ നിന്നും കൊല്ലത്തേക്കും തിരികെ വെള്ളാറിലേക്കും സഹോദരിമാരും കുട്ടിയും ഇരുചക്ര വാഹനത്തിലാണ് യാത്ര ചെയ്തത്. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. പേട്ട പൊലീസാണ് സിനിക്കെതിരെ കേസെടുത്തിരിക്കുന്നത്.