< Back
Kerala

Kerala
പരാതിക്കാരിയെ മർദിച്ച കേസ്; എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
|3 Nov 2022 6:44 AM IST
വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ച് മർദിച്ചെന്നാണ് കേസ്
കൊച്ചി: പരാതിക്കാരിയെ മർദിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ച് മർദിച്ചെന്നാണ് കേസ്.
എൽദോസിനെ കൂടാതെ മൂന്ന് അഭിഭാഷകരും ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനുമാണ് കേസിലെ പ്രതികൾ. ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ എൽദോസിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ രജിനിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.
ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും. ഹൈക്കോടതി നിർദേശ പ്രകാരം എല്ലാ ദിവസവും എൽദോസ് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകുന്നുണ്ട്. ഈ മാസം എട്ടാം തീയതിയാണ് ബലാത്സംഗ കേസിൽ എൽദോസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയുന്നത്.