< Back
Kerala

Kerala
പ്രശസ്ത സംവിധായകനും നിർമാതാവുമായ അരോമ മണി അന്തരിച്ചു
|14 July 2024 3:35 PM IST
ധ്രുവം, കോട്ടയം കുഞ്ഞച്ചൻ, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവായിരുന്നു അരോമ മണി
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ അരോമ മണി (85) അന്തരിച്ചു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അറുപതിലധികം സിനിമകൾ നിർമിച്ചിട്ടുണ്ട്. കുറച്ച് കാലമായി ശാരീരിക അസ്വസ്ഥകൾ നേരിട്ടിരുന്നുവെന്നാണ് വിവരം.
ധ്രുവം, കോട്ടയം കുഞ്ഞച്ചൻ, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവായിരുന്നു അരോമ മണി. 1977ൽ റിലീസ് ചെയ്ത മധു ചിത്രം ധീരസമീരേ യമുനാതീരേ ആയിരുന്നു മണി നിർമിച്ച ആദ്യം ചിത്രം. പിന്നീട് നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.
updating