< Back
Kerala

Kerala
തിരുവനന്തപുരത്ത് വാളേന്തി വി.എച്ച്.പിയുടെ ദുർഗവാഹിനി പഥസഞ്ചലനം; പൊലീസ് കേസെടുത്തില്ല
|28 May 2022 8:42 PM IST
വനിതകളാണ് വാളേന്തി പഥസഞ്ചലനത്തിൽ പങ്കെടുത്തത്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാളേന്തി വിശ്വ ഹിന്ദു പരിഷത്തിന്റെ പഥസഞ്ചലനം. വനിതകളാണ് വാളേന്തി പഥസഞ്ചലനത്തിൽ പങ്കെടുത്തത്. കീഴാറൂരിൽ വി.എച്ച്.പിയുടെ നേതൃത്വത്തിൽ ദുർഗ്ഗാവാഹിനി പഥസഞ്ചലനം എന്ന പേരിലായിരുന്നു വാളേന്തിയുള്ള പ്രകടനം. ഞായറാഴ്ച നടന്ന പ്രകടനത്തിനെതിരെ പോലീസ് കേസ് എടുത്തിട്ടില്ല. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പൊലീസിൽ പരാതി നൽകി. സംഭവം പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.