< Back
Kerala

Kerala
പിണറായി എന്ന ഏകാധിപതിയുടെ തലയ്‌ക്കേറ്റ പ്രഹരം: കെ.കെ രമ
|3 Jun 2022 12:37 PM IST
'അതിജീവിതയുടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തൃക്കാക്കരയിലെ സ്ത്രീ വോട്ടർമാർ അടക്കം നൽകിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം'
കോഴിക്കോട്: പിണറായി എന്ന എകാധിപതിയുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജയമെന്ന് കെ.കെ രമ എം.എൽ.എ. പിണറായിയ്ക്ക് തുടർഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവൻറ് മാനേജ്‌മെൻറ് പ്രചാരണത്താലാണ്. ഭരണമികവായിരുന്നെങ്കിൽ തൃക്കാക്കരയിലും വിജയിക്കേണ്ടതായിരുന്നു.
'കെ റെയിൽ പോലെ ജനവിരുദ്ധ വികസന നിലപാട് അംഗീകരിക്കില്ലെന്ന് തെളിഞ്ഞു. അതിജീവിതയുടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തൃക്കാക്കരയിലെ സ്ത്രീ വോട്ടർമാർ അടക്കം നൽകിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കെ.കെ രമ മീഡിയവണിനോട് പറഞ്ഞു.