< Back
Kerala

Kerala
വിദ്യാർഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വീഡിയോ; അന്വേഷണത്തിന് ഉത്തരവ്
|22 Jan 2025 1:47 PM IST
പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണച്ചുമതല
തിരുവനന്തപുരം: പാലക്കാട് വിദ്യാർഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വീഡിയോയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണച്ചുമതല. ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രി നിര്‍ദേശം നല്‍കി.
വിദ്യാര്‍ഥിയെ സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്ന് ചേരുന്ന പിടിഎ മീറ്റിങ്ങിൽ തുടർനടപടികൾ ആലോചിക്കും. മൊബൈൽ ഫോൺ വാങ്ങിവെച്ചതിനാണ് വിദ്യാർഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്.
പുറത്തിറങ്ങിയാൽ തീർത്തുകളയും എന്നായിരുന്നു വിദ്യാർഥി അധ്യാപകരോട് പറഞ്ഞത്. സംഭവത്തിൽ അധ്യാപകർ തൃത്താല പൊലീസിൽ പരാതി നൽകിയിരുന്നു.