< Back
Kerala

Kerala
മാനന്തവാടിയിൽ സ്‌കൂൾ വിദ്യാർഥികൾക്ക് മദ്യം വാങ്ങിനൽകുന്ന ദൃശ്യങ്ങൾ മീഡിയവണിന്
|26 Sept 2023 2:22 PM IST
വിദ്യാർഥികളുടെ ബാഗിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തി.
മാനന്തവാടി: സ്‌കൂൾ വിദ്യാർഥികൾക്ക് മദ്യം വാങ്ങി നൽകുന്ന ദൃശ്യങ്ങൾ മീഡിയവണിന്. ഇന്ന് രാവിലെ 11 മണിയോടെ മാനന്തവാടിയിലെ ബിവറേജസ് ഔട്‌ലെറ്റിന് മുന്നിലാണ് സംഭവം. വിദ്യാർഥികൾ ഔട്‌ലെറ്റിന് മുന്നിൽ നിൽക്കുന്നത് കണ്ടാണ് നാട്ടുകാർ ഇവരെ ശ്രദ്ധിച്ചത്. ഇതിനിടെ പ്രദേശവാസിയായ ആൾ വിദ്യാർഥികളിൽനിന്ന് പണം വാങ്ങി ബിവറേജിൽനിന്ന് മദ്യം വാങ്ങിനൽകുകയായിരുന്നു.
വിദ്യാർഥികളുടെ ബാഗിൽനിന്ന് നാട്ടുകാർ മദ്യം കണ്ടെത്തി. ഇതിനിടെ വിദ്യാർഥികളും മദ്യം വാങ്ങിനൽകിയ ആളും ഇവിടെനിന്ന് ഓടി രക്ഷപ്പെട്ടു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. മദ്യം വാങ്ങിനൽകിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.