< Back
Kerala

Kerala
ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം
|13 Oct 2021 7:37 PM IST
ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ കൈക്കൂലി നൽകിയിരുന്നുവെന്ന സരിതാ നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം
മുൻ വൈദ്യുതിമന്ത്രി ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപ കൈക്കൂലി നൽകിയിരുന്നുവെന്ന സരിതാ നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കേസിൽ പ്രാഥമികാന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ സോളാർകമ്മീഷന്‍റെ അന്വേഷണ പരിധിയിൽ ഈ കേസ് വന്നിരുന്നു. എന്നാൽ തുടർനടപടികൾ ഇല്ലാത്തതിനാൽ പരാധിക്കാരി മുഖ്യമന്ത്രിയെ വീണ്ടും സമീപിക്കുകയായിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ശേഷം വിജിലൻസ് അന്വേഷണ സംഘം തുടർനടപടികളിലേക്ക് കടക്കും.