< Back
Kerala
സംസ്ഥാനത്ത് എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് പരിശോധന
Kerala

സംസ്ഥാനത്ത് എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് പരിശോധന

Web Desk
|
23 Feb 2025 6:26 PM IST

എംവിഐ, എഎംവിഐ, ഓഫീസ് അസിസ്റ്റന്റുമാർ എന്നിവരുടെ വീടുകളിലാണ് പരിശോധന

കൊച്ചി: കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് പരിശോധന. എംവിഐ, എഎംവിഐ, ഓഫീസ് അസിസ്റ്റന്റുമാർ എന്നിവരുടെ വീടുകളിലാണ് പരിശോധന. വാളയാർ ചെക്ക് പോസ്റ്റിൽ കൈക്കൂലി പിടികൂടിയതിന്റെ തുടർച്ചയായിട്ടാണ് പരിശോധന.

കഴിഞ്ഞ മാസം വാളയാര്‍ ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള പരിശോധന വിജിലന്‍സിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. പരിശോധനയില്‍ ഒന്നര ലക്ഷത്തിലേറെ രൂപയുടെ കൈക്കൂലിപ്പണം പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള പരിശോധനകളാണ് നിലവില്‍ നടക്കുന്നതെന്നാണ് പ്രാഥമിക വിവരം.


Similar Posts