< Back
Kerala
ഷാജ് കിരണുമായി സംസാരിച്ചു; വിജിലന്‍സ് മേധാവിയെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
Kerala

ഷാജ് കിരണുമായി സംസാരിച്ചു; വിജിലന്‍സ് മേധാവിയെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

Web Desk
|
10 Jun 2022 10:00 PM IST

സരിത്തിന്‍റെ കസ്റ്റഡിയെ കുറിച്ച് എം ആർ അജിത് കുമാറുമായി ഫോണിൽ സംസാരിച്ചെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നു

വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെ മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ കുടുംബത്തിനുമെതിരെ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാച്ചത്തലത്തിലാണ് നടപടി.

സരിത്തിന്‍റെ കസ്റ്റഡിയെ കുറിച്ച് എം ആർ അജിത് കുമാറുമായി ഫോണിൽ സംസാരിച്ചെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നു. ഇതിന്‍റെ പിന്നാലെയാണ് വിജിലന്‍സ് തലപ്പത്തെ മാറ്റം.


Related Tags :
Similar Posts