< Back
Kerala
അജിത്​ കുമാറിന്​ വിജിലൻസിന്റെ ക്ലീൻചിറ്റ്​; നിയമനടപടിയുമായി മുന്നോ​ട്ടെന്ന്​ പി.വി അൻവർ
Kerala

അജിത്​ കുമാറിന്​ വിജിലൻസിന്റെ ക്ലീൻചിറ്റ്​; നിയമനടപടിയുമായി മുന്നോ​ട്ടെന്ന്​ പി.വി അൻവർ

Web Desk
|
22 Dec 2024 9:15 AM IST

കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ വിഡ്ഡികളാക്കുന്ന നടപടിയാണിതെന്ന് പി.വി അൻവർ പറഞ്ഞു

തിരുവനന്തപരും: അനധികൃത സ്വത്ത്​ സമ്പാദന കേസിൽ എഡിജിപി എം.ആർ അജിത്​ കുമാറി​ന്​ വിജിലൻസ്​ ക്ലീൻചിറ്റ്​ നൽകിയതിൽ പ്രതികരണവുമായി പി.വി അൻവർ എംഎൽഎ. അജിത്​ കുമാറിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന്​ അൻവർ മീഡിയവണിനോട്​ പറഞ്ഞു.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ വിഡ്ഡികളാക്കുന്ന നടപടിയാണിതെന്നും ഹൈക്കോടതിയെ സമീപിച്ച് നിയമപോരാട്ടം തുടരുമെന്ന് അൻവർ പറഞ്ഞു. 'ഈ അന്വേഷണം അവസാനം ഇങ്ങനെയായി തീരുമെന്ന് അന്വേഷണത്തിന്റെ ഒന്നാം ഘട്ടത്തില്‍ തന്നെ എനിക്ക് ബോധ്യപ്പെട്ടതാണ്. 2019ല്‍ 33 ലക്ഷം രൂപകൊടുത്ത് അദ്ദേഹം ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. അത് കള്ളപ്പണമാണ്. പത്ത് ദിവസം കഴിഞ്ഞ് അതേ ഫ്ലാറ്റ് 65 ലക്ഷത്തിന് അദ്ദേഹം വിറ്റു. ഈ രണ്ട് പണമിടപാടുകളൈക്കുറിച്ചും അന്വേഷിക്കാന്‍ ഞാന്‍ വിജിലന്‍സിനോട് പറഞ്ഞിരുന്നു. ഇത് മാത്രം മതിയായിരുന്നു അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാന്‍' എന്ന് പി.വി അൻവർ കൂട്ടിച്ചേർത്തു.

പി.വി അൻവർ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എം.ആർ അജിത്​ കുമാറി​നെതിരെ വിജിലൻസ് അന്വേഷണം നടന്നത്. കവടിയാറിൽ വീട് നിർമ്മാണത്തിന്റെ സ്വത്ത് വിവരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് വായ്പയുടെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അജിത് കുമാറിനെ സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നുമില്ല. കുറവൻകോണത്തെ ഫ്ലാറ്റ് ഇടപാടിലും ക്രമക്കേടില്ല എന്നായിരുന്നു വിജിലൻസ് അന്വേഷണത്തിൽ ചൂണ്ടിക്കാട്ടിയത്.



Similar Posts