< Back
Kerala
Kerala
അത്താണിയിലെ ബെവ്‌കോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന; മദ്യ കമ്പനികളിൽ നിന്നും ജീവനക്കാർ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തൽ
|2 Feb 2026 12:55 PM IST
ഗൂഗിൾ പേ വഴിയും ഇടപാടുകൾ നടന്നു
കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവ്‌കോ ഔട്ട്ലെറ്റിലെ വിജിലൻസ് പരിശോധനയിൽ നിർണായക കണ്ടത്തെൽ. ഔട്ട്‌ലെറ്റിലെ ജീവനക്കാർ മദ്യ കമ്പനികളിൽ നിന്നും ഒരുമാസം വാങ്ങിയത് എട്ട് ലക്ഷത്തിന്റെ കൈക്കൂലി.
ഒരു മാസത്തിൽ മൂന്ന് തവണയായിട്ടായിരുന്നു കൈക്കൂലി വാങ്ങിയത്. ഗൂഗിൾ പേ വഴിയും ഇടപാടുകൾ നടന്നു. കൈക്കൂലി പണം എവിടേക്ക് മാറ്റിയെന്നതിൽ പരിശോധന നടക്കുകയാണ്.
മിന്നൽ പരിശോധനയിൽ ജീവനക്കാരുടെ പക്കൽ നിന്ന് 80,000 രൂപ പിടിച്ചെടുത്തിരുന്നു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകും. ഔട്ട്ലെറ്റിലെ 11 ജീവനക്കാരിൽ ഒമ്പത് പേർക്കും പങ്ക്.