< Back
Kerala

Kerala
വൈക്കത്ത് അനധികൃത റിസോർട്ട് നിർമാണ സ്ഥലത്ത് വിജിലൻസ് പരിശോധന
|20 Sept 2023 8:50 PM IST
പഞ്ചായത്തിൻ്റെ അനുമതി ലംഘിച്ചാണ് നിർമാണമെന്നും തീരദേശ പരിപാലന നിയമം ലംഘിച്ചെന്നും പരിശോധനയിൽ വിജിലൻസ് കണ്ടെത്തി
കോട്ടയം: വൈക്കം ചെമ്പിൽ അനധികൃത റിസോർട്ട് നിർമാണ സ്ഥലത്ത് വിജിലൻസ് പരിശോധന. പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. പഞ്ചായത്തിൻ്റെ അനുമതി ലംഘിച്ചാണ് നിർമാണമെന്നും തീരദേശ പരിപാലന നിയമം ലംഘിച്ചെന്നും പരിശോധനയിൽ വിജിലൻസ് കണ്ടെത്തി.
100 ചതുരശ്ര മീറ്റർ നിർമ്മാണത്തിൻ്റെ മറവിൽ ഏകദേശം 500 ചതുരശ്ര മീറ്റർ നിർമാണം നടത്തിയെന്നും കണ്ടെത്തി. തുടർ നടപടികൾക്കായി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. ഗ്രീൻലാൻഡ് റിസോർട്ട് ഉടമ ജോസ് റോസ്ലിൻ , കൈകൂലി വാങ്ങി നിർമാണ അനുമതി നൽകിയ മുൻ പഞ്ചായത്ത് സെക്രട്ടറി, എഞ്ചിനീയർ ഓവർസിയർ എന്നിവർക്കെതിരെ കേസെടുക്കാനാണ് റിപ്പോർട്ടിൽ ശുപാർശ.