< Back
Kerala
സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ വിജിലൻസ് പരിശോധന
Kerala

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ വിജിലൻസ് പരിശോധന

Web Desk
|
7 Jan 2022 2:00 PM IST

സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും അനുബന്ധ ഓഫീസുകളിലുമാണ് ഇപ്പോൾ പരിശോധന നടക്കുന്നത്

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ വിജിലൻസ് പരിശോധന. വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ ഓപ്പറേഷൻ നിർമാൺ എന്ന പേരിലാണ് പരിശോധന നടക്കുന്നത്.

ആരോഗ്യം, കെട്ടിട നിർമാണം, റവന്യൂ സെക്ഷനുകളിലാണ് പരിശോധന. കഴിഞ്ഞ ആറ് മാസമായി കെട്ടിക്കിടക്കുന്ന ഫയലുകളിൾ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. കെട്ടിട നിർമാണം, വാഹനങ്ങൾ, ഇലക്ട്രിസിറ്റി എന്നിവയിലെ ക്രമക്കേടുകൾ പരിശോധിക്കുമെന്ന് തിരുവനന്തപുരം യൂണിറ്റ് ഡി വൈ എസ് പി അശോക് കുമാർ അറിയിച്ചു.

രാവിലെ പതിനൊന്ന് മണിക്കാണ് പരിശോധന തുടങ്ങിയത്. പരിശോധനക്ക് ശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് കടക്കുക.സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും അനുബന്ധ ഓഫീസുകളിലുമാണ് ഇപ്പോൾപരിശോധന നടക്കുന്നത്.




Similar Posts