< Back
Kerala

Kerala
പുരാവസ്തു തട്ടിപ്പ് കേസ്; ഡി.വൈ.എസ്.പി റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം
|16 March 2024 9:25 PM IST
അന്വേഷണം വേഗത്തിലാക്കാൻ പണം വാങ്ങിയെന്ന പരാതിയിലാണ് നടപടി.
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വൈ-.ആർ റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം. അന്വേഷണം വേഗത്തിലാക്കാൻ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. കേസിലെ പരാതിക്കാർ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് നടപടി. വിജിലൻസ് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യനാണ് അന്വേഷണ ചുമതല. അന്വേഷണം വേഗത്തിലാക്കാൻ റസ്റ്റം 1.25 ലക്ഷം വാങ്ങിയെന്നായിരുന്നു പരാതിക്കാരുടെ ആരോപണം.