< Back
Kerala
നിപ മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം
Kerala

നിപ മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം

Web Desk
|
5 Sept 2021 2:50 PM IST

രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലം മലപ്പുറം ജില്ലയില്‍ നിന്ന് അതിവിദൂരമല്ലാത്ത സ്ഥലമായതിനാലും 2018 ല്‍ നിപ മരണം മലപ്പുറം ജില്ലയിലുമുണ്ടായതിനാലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍ അറിയിച്ചു. ഡി.എം.ഒ ഡോ. കെ. സക്കീന, ആരോഗ്യ വിദഗ്ധര്‍ എന്നിവരുള്‍പ്പെടുന്ന ജില്ലാ തല ആര്‍.ആര്‍ ടി യുടെ അടിയന്തരയോഗം മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലം മലപ്പുറം ജില്ലയില്‍ നിന്ന് അതിവിദൂരമല്ലാത്ത സ്ഥലമായതിനാലും 2018 ല്‍ നിപ മരണം മലപ്പുറം ജില്ലയിലുമുണ്ടായതിനാലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ആശുപത്രികളിലും നിപ രോഗലക്ഷണമുള്ളവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളുമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

അതിനിടെ നിപ ബാധിച്ച് കുട്ടി മരിച്ച കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഒമ്പതാം വാര്‍ഡില്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. 8,10,12 വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണവും ഉണ്ടാവും.

Similar Posts