< Back
Kerala
കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് സംഘം; എത്തിയത് ഉദ്യോ​ഗസ്ഥൻ‌ പ്രതിയായ കൈക്കൂലി കേസിലെ വിവരശേഖരണത്തിന്
Kerala

കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് സംഘം; എത്തിയത് ഉദ്യോ​ഗസ്ഥൻ‌ പ്രതിയായ കൈക്കൂലി കേസിലെ വിവരശേഖരണത്തിന്

Web Desk
|
2 Jun 2025 5:05 PM IST

രേഖകളും സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാൻ വിജിലൻസ് നീക്കം ആരംഭിച്ചിട്ടുണ്ട്

കൊച്ചി: കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് പരിശോധന. ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാർ പ്രതിയായ കൈക്കൂലി കേസിലെ വിവരശേഖരണത്തിനാണ് പരിശോധനയെന്ന് വിജിലൻസ് അറിയിച്ചു. രേഖകളും സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാൻ വിജിലൻസ് നീക്കം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ശേഖർ കുമാറിന്റെ ജാമ്യാപേക്ഷ കോടതി പരി​ഗണിച്ചിരുന്നു. തത്കാലം അറസ്റ്റ് ചെയ്യാൻ ഉദേഷിച്ചിട്ടില്ലെന്നാണ് വിജിലൻസ് അപ്പോൾ അറിയിച്ചിരുന്നത്. ഇതോടെ കേസ് ജൂൺ 11-ലേക്ക് മാറ്റിവെക്കുകയും ചെയ്തു.

പരാതിക്കാരനായ അനീഷ് ബാബുവിനെതിരേയുള്ള രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് വിജിലൻസ് ഇഡി-ക്ക് കത്ത് നൽകിയിരുന്നു. പക്ഷെ കത്തിന് കൃത്തയമായൊരു മറുപടി നൽകാൻ ഇഡി തയാറായില്ല.

വിവരങ്ങൾ കൈമാറാൻ ഇഡി തയാറാകാത്ത സാഹചര്യത്തിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഇഡി ഓഫീസിൽ എത്തി പരിശോധന നടത്തിയത്.

ഓഫീസിലെത്തിയ വിജിലന്‍സ് സംഘം, തങ്ങള്‍ക്ക് വേണ്ട രേഖകളുടേയും തെളിവുകളുടേയും ഒരു ലിസ്റ്റ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള നീക്കമാണ് വിജിലന്‍സ് നടത്തിയിരിക്കുന്നത്. നിയമപരമായി ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ രേഖകള്‍ ഔദ്യോഗികമായി ആവശ്യപ്പെടുകയാണ് വിജിലന്‍സ് ചെയ്തിരിക്കുന്നത്. ഈ നോട്ടീസിന് കൃത്യമായ മറുപടി നല്‍കാത്തപക്ഷം വിജിലന്‍സിന്റെ ഭാഗത്തുനിന്നും കൂടുതല്‍ നിയമനടപടികള്‍ ഉണ്ടാകും.

ഇടനിലക്കാർ മുഖേന വൻ തുക കൈക്കൂലി വാങ്ങി കേസ് ഒതുക്കിത്തീർക്കുന്നു എന്നാണ് കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരായ ആരോപണം.




Similar Posts