< Back
Kerala
പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും
Kerala

പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

Web Desk
|
27 Jun 2022 6:31 AM IST

കേസ് അന്വേഷിക്കുന്ന സൗത്ത് പൊലീസ് സ്റ്റേഷൻ സിഐക്ക് മുമ്പാകെയാണ് വിജയ് ബാബു ഹാജരാകേണ്ടത്. ഇന്ന് മുതൽ ജൂലൈ മൂന്നുവരെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുവരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടാകണം എന്നാണ് കോടതി നിർദേശം.

കൊച്ചി: പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി സഹകരിക്കണം എന്ന മുൻകൂർ ജാമ്യ ഉത്തരവിലെ നിർദേശം അനുസരിച്ചാണ് വിജയ്ബാബു ഹാജരാകുന്നത്...

കേസ് അന്വേഷിക്കുന്ന സൗത്ത് പൊലീസ് സ്റ്റേഷൻ സിഐക്ക് മുമ്പാകെയാണ് വിജയ് ബാബു ഹാജരാകേണ്ടത്. ഇന്ന് മുതൽ ജൂലൈ മൂന്നുവരെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുവരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടാകണം എന്നാണ് കോടതി നിർദേശം. കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ ഉണ്ടാകും. ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപെടുത്താം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ സ്റ്റേഷൻ ജാമ്യം നൽകണം എന്നാണ് കോടതി നിർദേശം. വിജയ് ബാബുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പീഡനം നടന്ന ഹോട്ടലിലും ഫ്‌ളാറ്റിലും വരും ദിവസങ്ങളിൽ വിജയ് ബാബുവിനെ എത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും. ഏപ്രിൽ 22നായിരുന്നു യുവ നടി വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. പിന്നീട് ദുബൈയിലേക്ക് ഒളിവിൽ പോയ വിജയ് ബാബു 39 ദിവസത്തിന് ശേഷം ഈ മാസം ഒന്നിനാണ് തിരിച്ചെത്തിയത്.

Related Tags :
Similar Posts