< Back
Kerala
വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി; അതുവരെയുള്ള അറസ്റ്റ് തടഞ്ഞു
Kerala

വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി; അതുവരെയുള്ള അറസ്റ്റ് തടഞ്ഞു

Web Desk
|
10 Jun 2022 1:09 PM IST

പീഡനകേസിലും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ്ബാബുവിനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നിർമാതാവ് വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. അതുവരെയുള്ള വിജയ് ബാബുവിന്റെ അറസ്റ്റും കോടതി തടഞ്ഞു.

പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ഹരജി മാറ്റിയത്. പീഡനകേസിലും പരാതിക്കാരിയുടെ പേര് വെളിപെടുത്തിയ കേസിലും വിജയ്ബാബുവിനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുത്. കേസിനെ തുടർന്ന് ദുബൈയിലേക്ക് കടന്ന വിജയ്ബാബു നാട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായിരുന്നു. തുടർന്ന് അന്വേഷണ സംഘം പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്നും പീഡനം നടന്നിട്ടില്ലെന്നുമാണ് വിജയ്ബാബുവിന്റെ നിലപാട്.

Similar Posts