< Back
Kerala

Kerala
'വിജിനെപ്പോലെ അറിയപ്പെടുന്ന എം.എൽ.എയുടെ പേര് ചോദിച്ച് പൊലീസ് പരിഹസിച്ചു, വകുപ്പുതല അന്വേഷണമുണ്ടാകും'; ഇ.പി ജയരാജൻ
|5 Jan 2024 11:23 AM IST
ആഭ്യന്തരവകുപ്പിന്റെ വീഴ്ചയല്ലെന്നും ചിലവ്യക്തികളുടെ പ്രശ്‌നം മാത്രമാണെന്നും ജയരാജൻ
തിരുവനന്തപുരം: എം.വിജിനെപ്പോലെ അറിയപ്പെടുന്ന എം.എൽ.എയുടെ പേര് ചോദിച്ച് പൊലീസ് പരിഹസിച്ചെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ' വിജിനെ പരിഹസിക്കും വിധം അപമര്യാദയായി പെരുമാറി. വിജിൻ സൗമ്യനായ വ്യക്തിയാണ്, ഒരു തെറ്റായ വാക്കും ഉപയോഗിച്ചിട്ടില്ല. വിജിനോട് എസ് എ നടത്തിയത് തെറ്റായ പെരുമാറ്റമാണെന്നും ജയരാജന്‍ പറഞ്ഞു.
'എം.എല്‍.എ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണമുണ്ടാകും. കലക്ടറേറ്റിന്റെ ചുമതലയുള്ള പൊലീസ് ഉത്തരവാദിത്തം നിർവഹിച്ചില്ല. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ എസ്‌ഐ അതുമറയ്ക്കാൻ വേണ്ടി പ്രകോപനമുണ്ടാക്കുകയായിരുന്നു'. ആഭ്യന്തരവകുപ്പിന്റെ വീഴ്ചയല്ലെന്നും ചിലവ്യക്തികളുടെ പ്രശ്‌നം മാത്രമാണെന്നും ഇ.പി.ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു.