Kerala
Village assistant, arrested, Malappuram,
Kerala

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് അറസ്റ്റിൽ

Web Desk
|
25 Feb 2023 6:20 PM IST

എടരിക്കോട് വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റന്‍റ് ചന്ദ്രനാണ് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. എടരിക്കോട് വില്ലേജിലെ ഫീല്‍ഡ് അസിസ്റ്റന്‍റ് ചന്ദ്രനാണ് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.

ഇന്ന് ഉച്ചയോടെ എടരിക്കോട് വില്ലേജ് ഓഫീസില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. പരാതിക്കാരന്‍റെ വീടിനടുത്ത് മണ്ണ് നീക്കം ചെയ്യുന്നുണ്ടായിരുന്നു. ഇത് തടസപ്പെടുത്തുമെന്ന് പറഞ്ഞാണ് ചന്ദ്രൻ കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് ഓഫീസറുടെ നിർദേശപ്രകാരമാണ് കൈക്കൂലി തുകയുമായി പരാതിക്കാരൻ വില്ലേജ് ഓഫീസിൽ എത്തിയത്. കൈക്കൂലി കൈമാറുന്നതിനിടെ വിജിലൻസ് ഉദ്യോഗസ്ഥർ ചന്ദ്രനെ പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വകുപ്പുതല നടപടികള്‍ എടുക്കുമെന്ന് വിജിലൻസ് അറിയിച്ചു.

Similar Posts