< Back
Kerala

Kerala
കൊല്ലത്ത് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ
|21 Feb 2026 3:18 PM IST
പിറവന്തൂർ വില്ലേജ് ഓഫീസിലെ മുഹമ്മദ് ഖാൻ ആണ് വിജിലൻസിന്‍റെ പിടിയിലായത്
കൊല്ലം: കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. പിറവന്തൂര്‍ വില്ലേജ് ഓഫീസിലെ മുഹമ്മദ് ഖാന്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. പിറവന്തൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി.
വസ്തുവിന്റെ ഫെയര്‍ വാല്യു നിശ്ചയിക്കാന്‍ 10000 രൂപ പരാതിക്കാരന്റെ അമ്മയോട് ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം വിജിലന്‍സില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. വിജിലന്‍സ് ഡിവൈഎസ്പി എസ്.എസ് ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.